Weather alert in kuwait;കുവൈറ്റിൽ കാലാവസ്ഥയിൽ ചില മാറ്റങ്ങൾ ഉണ്ട് അറിയാം
Weather alert in kuwait;വാരാന്ത്യത്തിൽ കാലാവസ്ഥ പൊതുവെ സൗമ്യവും ഭാഗികമായി മേഘാവൃതവുമാകുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തിൽ ഉയർന്ന വായു മർദം ക്രമേണ കുറയുന്നതിനും മുകളിലെ അന്തരീക്ഷത്തിലെ താഴ്ന്ന വായു മർദത്തിനും രാജ്യം സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഇത് താഴ്ന്നതും ഇടത്തരവുമായ മേഘങ്ങളുടെ രൂപവത്കരണത്തിനും ചിതറിയ മഴയുടെ സാധ്യതക്കും കാരണമാകുന്നു. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ട്.
കാലാവസ്ഥ മിതമായതും ഭാഗികമായി മേഘാവൃതവുമായിരിക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകും. ചിതറിയ മഴക്കും ചിലപ്പോൾ ഇടിമിന്നലിനും സാധ്യതയുണ്ട്. അസ്ഥിര കാലാവസ്ഥയിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. സഹായം ആവശ്യമുള്ളവർക്ക് (112) എന്ന എമർജൻസി നമ്പറിൽ വിളിക്കാം.
Comments (0)