Weather alert in kuwait: കുവൈറ്റിൽ കാലാവസ്ഥ മുന്നറിയിപ്പ് :പൊതുജനം ശ്രദ്ധിക്കുക!!!
Weather alert in kuwait;കുവൈറ്റിൽ വരും ദിവസങ്ങളിലും പൊടിപടലത്തിന് സാധ്യതയുണ്ടെന്ന് കാലാവസഥ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. നിലവിൽ രാജ്യത്ത് കനത്ത ചൂടും അനുഭവപ്പെടുന്നു . രാജ്യം ഇപ്പോൾ വേനലിലെ മിർസാം സീസണിലൂടെയാണ് കടന്നുപോകുന്നത്. ഉയർന്ന താപനിലയാണ് ഈ സീസണിന്റെ സവിശേഷത.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഈ ഘട്ടത്തിൽ ചൂട് അതിന്റെ ഏറ്റവും തീവ്രമായ ഉയർച്ചയിലെത്തും. തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കും. മിർസാം സീസണിൽ പകലിന്റെ ദൈർഘ്യം 13 മണിക്കൂറും 36 മിനിറ്റും വരെ നീളും. രാത്രി 11 മണിക്കൂറും 24 മിനിറ്റായി ചുരുങ്ങും. മിർസാം സീസൺ അവസാനിക്കുന്നതോടെ താപനില ക്രമാനുഗതമായി കുറയുകയും വേനൽക്കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുകയും ചെയ്യും.
Comments (0)