weather alert in kuwait;കുവൈത്തിൽ മഴ തുടരും; കാലാവസ്ഥാ മുന്നറിയിപ്പ് ശ്രദ്ധിക്കുക
Weather alert in kuwait;കുവൈത്ത് സിറ്റി: രാജ്യത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ കാറ്റിൻ്റെ പ്രവർത്തനം തുടരുകയും ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയതും ശക്തമായതുമായ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യതയുള്ളത്.
മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. പൊതുവെ കടൽ തിരമാലകളുടെ ഉയരം 7 അടിയിൽ കൂടുതലായിരിക്കും. നാളെ ഉച്ചവരെ മഴയുള്ള സാഹചര്യങ്ങൾ തുടരുമെന്നും ഉച്ചകഴിഞ്ഞ് കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്നും രാത്രിയിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത തുടരുമെന്നും വകുപ്പ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
Comments (0)