Posted By Nazia Staff Editor Posted On

kuwait water authority:കുവൈത്തില്‍ ഇന്ന് ഈ മേഖലകളിലെ വെള്ളം മുടങ്ങും

Kuwait water authority;കുവൈത്ത് സിറ്റി: അല്‍ഉയുനിലെ ബ്ലോക്ക് 3 ലെ ജലവിതരണ ശൃംഖലയില്‍ ചൊവ്വാഴ്ച അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഫലമായി, അല്‍ഉയുന്‍, അല്‍നസീം, അല്‍വഹ, തൈമ എന്നീ നാല് മേഖലകളില്‍ രാത്രി 9 മണി മുതല്‍ ആറ് മണിക്കൂര്‍ നേരത്തേക്ക് ശുദ്ധജലക്ഷാമം അനുഭവപ്പെടും.

അതിനാല്‍, ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അനിവാര്യമാണ്. പ്രവാസികളായവരെയും ഇത് ബാധിക്കാന്‍ ഇടയുള്ളതിനാല്‍ പ്രവാസികളും പ്രത്യേകം മുന്‍കരുതല്‍ നടപടി എടുക്കേണ്ടതുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *