UAE Bank account; കുറഞ്ഞ ശമ്പളപരിധി റദ്ദ് ചെയ്തു: കുവൈത്തിൽ ഇനി എല്ലാവർക്കും എല്ലാ ബാങ്കുകളിലും അകൗണ്ട് ആരംഭിക്കാം
UAE Bank account; കുവൈത്തിൽ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ ചെറിയ വരുമാനക്കാരായ എല്ലാവർക്കും രാജ്യത്തെ ഏത് ബാങ്കുകളിലും ഇനി മുതൽ അകൗണ്ട് ആരംഭിക്കാം. ഇത് സംബന്ധിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്ക് സ്ഥാപനങ്ങൾക്കും നിർദേശം നൽകിയതായി പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.
അകൗണ്ട് തുറക്കുന്നതിനു ചുരുങ്ങിയ ശമ്പളം ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ റദ്ധാക്കുവാനും സെൻട്രൽ ബാങ്ക് എല്ലാ ബാങ്കിംഗ് സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. സാമ്പത്തിക, ബാങ്കിംഗ് സേവനങ്ങൾ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കാൻ ലക്ഷ്യമിട്ടു കൊണ്ടാണ് നടപടി.
ഇത്തരം നിയന്ത്രണങ്ങൾ വലിയ വിഭാഗം ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനും തടസം സൃഷ്ടിക്കുകയും ചെയ്യുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 26.9 ശതമാനവും ഗാർഹിക തൊഴിലാളികളാണ്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കേണ്ടതിൻ്റെ പ്രാധാന്യം സെൻട്രൽ ബാങ്ക് ബാങ്കിംഗ് സ്ഥാപനങ്ങൾക്ക് അയച്ച നിർദേശത്തിൽ സൂചിപ്പിച്ചു.
Comments (0)