കുവൈത്തിൽ വാഹനം മറിഞ്ഞ് മൂന്ന് സൈനികർക്ക് പരിക്ക്

കുവൈത്തിന്റെ വടക്ക് ഭാഗത്തുള്ള ലിയ റോഡിൽ വാഹനം മറിഞ്ഞ് മൂന്ന് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. അൽ ലിയ റോഡിൽ വാഹനം മറിഞ്ഞ് അപകടമുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

റിപ്പോർട്ട് ലഭിച്ചതിന് ശേഷം ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എമർജൻസി പോലീസിൻ്റെ നോർത്തേൺ റോഡ്‌സ് ഡിപ്പാർട്ട്‌മെൻ്റിലെ പട്രോളിംഗ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വാഹനത്തിൽ അമേരിക്കൻ പൗരത്വമുള്ള മൂന്ന് സൈനികർ ഉണ്ടായിരുന്നതായി കണ്ടെത്തി.

എമർജൻസി പോലീസ് പട്രോളിംഗ് മെഡിക്കൽ എമർജൻസി ഡിപ്പാർട്ട്‌മെൻ്റിനെ വിവരം അറിയിക്കുകയും പരിക്കേറ്റ സൈനികരെ അൽ ജഹ്‌റ ആശുപത്രിയിലേക്ക് എയർ ആംബുലൻസിൽ എത്തിക്കുകയും ചെയ്തു. അവരിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version