kuwait police: കുവൈറ്റിൽ രക്ഷപെടാൻ ശ്രമിച്ച മോഷ്ടാവിനെ വമ്പൻ ചേസിലൂടെ പിടികൂടി പോലീസ് ;ഒടുവിൽ സംഭവിച്ചത്..
kuwait police:കുവൈത്ത് സിറ്റി: രക്ഷപെടാൻ ശ്രമിച്ച മോഷ്ടാവിനെ വമ്പൻ ചേസിലൂടെ അറസ്റ്റ് ചെയ്ത് സുരക്ഷാ അധികൃതർ. അബ്ദലി സൊസൈറ്റിക്ക് സമീപമുള്ള ഒരു ഹൈവേ പട്രോളിംഗ് സംശയാസ്പദമായ രീതിയിൽ ഒരു വാൻ കണ്ടെത്തുകയായിരുന്നു. വാഹനത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ, അൽ-വഹാ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത മോഷണക്കേസുമായി ഇതിന് ബന്ധമുണ്ടെന്ന് കണ്ടെത്തി. പട്രോളിംഗ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഡ്രൈവറോട് നിർത്താൻ ആവശ്യപ്പെട്ടു,
എന്നാൽ ഡ്രൈവർ പിടിക്കപ്പെടാതിരിക്കാൻ അതിവേഗത്തിൽ വാഹനം ഓടിച്ച് രക്ഷപ്പെടാനാണ് ശ്രമിച്ചത്. ഇതിനിടെ പ്രതിയുടെ വാഹനം മറ്റൊരു കാറിൽ ഇടിച്ച് കാര്യമായ നാശനഷ്ടം സംഭവിച്ചു. തുടർന്ന് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു, കേടായ വാനിൽ കുടുങ്ങിയ പരിക്കേറ്റ കൂട്ടാളിയെ ഉപേക്ഷിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പരിക്കേറ്റയാൾ വാൻ മോഷ്ടിച്ചതിലോ ഒന്നും തനിക്ക് പങ്കില്ലെന്ന് ആവർത്തിക്കുകയാണ്. എന്നാൽ, തന്റെ കൂട്ടാളിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
Comments (0)