കുവൈത്തിൽ ഇന്ന് രാവിനും പകലിനും ദൈർഘ്യം കൂടും
കുവൈത്തിൽ ഇന്ന് രാത്രിയും പകലും തുല്യ ദൈർഘ്യത്തിലായിരിക്കുമെന്ന് കുവൈത്ത് അസ്‌ട്രണോമിക്കൽ സൊസൈറ്റി അധ്യക്ഷനും ബ്രിട്ടീഷ് റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റി അംഗവുമായ ആദിൽ അൽ സഅ്ദൂൻ അറിയിച്ചു. രാജ്യത്ത് എല്ലാ വർഷവും മാർച്ച് 16-നാണ് രാവും പകലും തുല്യമാകുന്നത്.
ഈ ദിവസത്തിൽ സൂര്യോദയം രാവിലെ 5:57-നും സൂര്യാസ്തമയം വൈകുന്നേരം 5:57 നും ആയിരിക്കും. ഈ ദിവസം 12 മണിക്കൂർ പകലും 12 മണിക്കൂർ രാത്രിയും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള തലത്തിൽ മാർച്ച് 21 നാണ് രാത്രിയും പകലും തുല്യമായി അനുഭവപ്പെടുക., അന്നേ ദിവസം സൂര്യൻ ഭൂമധ്യരേഖയുടെ മുകളിലൂടെ നീങ്ങുകയും പിന്നീട് ഉത്തരാർദ്ധഗോളത്തിലേക്ക് പ്രവേശി ക്കുകയും ചെയ്യും.
എന്നാൽ, ഓരോ രാജ്യത്തും ഭൂമധ്യരേഖയോടുള്ള സ്ഥാനം അനുസരിച്ച് ഈ ദിവസം വ്യത്യാസപ്പെടുമെന്നും സഅ്ദൂൻ കൂട്ടിച്ചേർത്തു.ഇതിനാൽ ചില രാജ്യങ്ങളിൽ മാർച്ച് 21-ന് മുമ്പും ചില രാജ്യങ്ങളിൽ പിന്നീടുമാണ് ഈ പ്രതിഭാസം അനുഭവപ്പെടുക. ഉത്തരാർദ്ധഗോളത്തിലെ രാജ്യങ്ങളിൽ ഇത് മാർച്ച് 21-ന് മുമ്പ് സംഭവിക്കുമ്പോൾ, തെക്ക് ഭാഗത്തുള്ള രാജ്യങ്ങളിൽ ഇത് പിന്നീടാണ് അനുഭവപ്പെടുക എന്നും അദ്ദേഹം പറഞ്ഞു.
Comments (0)