Posted By Ansa Staff Editor Posted On

Temple in kuwait; കുവൈത്തിൽ 4000 വർഷം പഴക്കമുള്ള ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തി

Temple in kuwait; കുവൈത്തിൽ 4000 വർഷങ്ങൾക്ക് മുമ്പുള്ള ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വെങ്കലയുഗത്തിൽ ദിൽമുൻ സംസ്കാരത്തിന് മുമ്പുള്ള കാലഘട്ടത്തിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് ഫൈലാക ദ്വീപ് പ്രദേശത്ത് നിന്ന് കുവൈത്ത് ഡെൻമാർക് പുരാ വസ്തു പര്യവേഷണ സംഘം കണ്ടെത്തിയത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

അറേബ്യൻ ഗൾഫിൽ ഫൈലാക്ക ദ്വീപിന്റെ സുപ്രധാനമായ സാംസ്കാരിക, വ്യാപാര, സാമൂഹിക പൈതൃകം എടുത്തു കാട്ടുന്നതാണ് പുതിയ കണ്ടെത്തൽ എന്ന് കുവൈത്ത്‌ നാഷണൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലിറ്ററേച്ചർ (എൻസിസിഎഎൽ)ആക്ടിംഗ് അസിസ്റ്റൻ്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റദ വാർത്താ കുറിപ്പിൽ അറിയിച്ചു.

ഫൈലാക ദ്വീപിൽ സ്ഥിതി ചെയ്യുന്ന പുരാതന കൊട്ടാരത്തിൻ്റെ കിഴക്കൻ മേഖലയിൽ നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.നേരത്തെ ഇവിടെ നിന്നും മറ്റൊരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ബിസി മൂന്നാം സഹസ്രാബ്ദം മുതൽ കിഴക്കൻ അറേബ്യയിലെ പുരാതന സെമിറ്റിക് ഭാഷ സംസാരിക്കുന്ന വിഭാഗമാണ് ദിൽമുൻ .ഇവരുടെ മതപരമായ ആചാരങ്ങൾ മനസ്സിലാക്കുന്നതിനുള്ള സുപ്രധാനമായ നാഴികക്കല്ലാണ് പുതിയ കണ്ടെത്തൽ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version