കുവൈത്ത് ആകാശത്ത് സൂപ്പർ ബ്ലഡ് മൂൺ ദൃശ്യമായി
കുവൈത്ത് ആകാശത്ത് സൂപ്പർ ബ്ലഡ് മൂൺ ദൃശ്യമായി. ബുധനാഴ്ച പുലർച്ചെ 3:14 ന് ദൃശ്യമായ ഭാഗിക ചന്ദ്രഗ്രഹണത്തെ തുടർന്നാണ് ആകാശത്ത് ചാന്ദ്രവിസ്മയം തീർത്ത് ബ്ലഡ് മൂൺ ദൃശ്യമായത്. സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർമൂൺ.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഭൂമിയിൽ നിന്നുള്ള അകലം പതിവിലും കുറയുന്നതിനാലാണിത്. ഭ്രമണപഥത്തില്‍ ചന്ദ്രന് ഭൂമിയോടടുത്തു വരുമ്പോള്‍ ചന്ദ്രന്റെ പ്രഭയും വ്യാസവും കൂടുതലായി കാണപ്പെടുന്നതാണ് ഈ പ്രതിഭാസം.
ഇതിനൊപ്പം ചന്ദ്രഗ്രഹണവും കൂടി സംഭവിക്കുന്നതോടെ ചന്ദ്രന് ചുവപ്പ് നിറത്തില്‍ കാണുന്നതിനാല്‍ അതിനെ ബ്ലഡ് മൂണ്‍ എന്നും വിശേഷിപ്പിക്കുന്നു. പ്രകാശം നിറഞ്ഞ് അസാധാരണ വലുപ്പത്തിലാകും ഈ സമയത്ത് ചന്ദ്രൻ ദൃശ്യമാവുക.
Comments (0)