ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി

ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാത്തവര്‍ക്ക് എല്ലാ സർക്കാർ, ബാങ്കിംഗ് ഇടപാടുകളിലും വിലക്ക് വരുമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് ആഭ്യന്തര മന്ത്രാലയം. നടപടികൾ പൂര്‍ത്തിയാകും വരെ എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ ഈ വിലക്ക് നീക്കുകയും ചെയ്യും. ബാങ്ക് അക്കൗണ്ടുകളുടെയും അനുബന്ധ സേവനങ്ങളുടെയും തുടർച്ച ഉറപ്പാക്കാൻ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ബയോമെട്രിക് ഫിംഗർപ്രിന്‍റ് നടപടിക്രമം പൂർത്തിയാക്കണമെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പ് സന്ദേശങ്ങൾ ബാങ്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്.

100,010 പൗരന്മാര്‍ ഇനിയും ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാനുണ്ടെന്നാണ് കണക്കുകൾ. ആകെ 900,500 പൗരന്മാരിലാണ് ഇത്രയും പേര്‍ നടപടിക്രമം പൂര്‍ത്തിയാക്കാൻ ഉള്ളത്. 2.6 മില്യണ്‍ പ്രവാസികളില്‍ 790,000 പ്രവാസികൾ കൂടെ ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് രേഖപ്പെടുത്താനുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ വ്യക്തിത്വ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഓട്ടോമേറ്റഡ് സെർച്ച് ഡിപ്പാർട്ട്‌മെൻ്റിലെ മേജർ ഹമദ് ജാസിം അൽ ഷമ്മരി പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version