Residency visa in kuwait; പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത; കുവൈറ്റിൽ റെസിഡൻസി ചട്ടങ്ങളിൽ കാര്യമായ ഭേദഗതി വരുന്നു
Residency visa in kuwait; കുവൈത്ത് സിറ്റി: 60 വയസും അതിനുമുകളിലും പ്രായമുള്ള പ്രവാസികളെ ബാധിക്കുന്ന നിലവിലെ റെസിഡൻസി ചട്ടങ്ങളിൽ കാര്യമായ ഭേദഗതികൾ വരുത്താൻ കുവൈത്ത്. ഹൈസ്‌കൂൾ ഡിപ്ലോമയോ അതിൽ കുറവോ വിദ്യാഭ്യാസ യോഗ്യതയുള്ള പ്രവാസികളുടെ റെസിഡൻസി ചട്ടങ്ങളിലാണ് മാൻപവര്‍ അതോറിറ്റി ഭേദഗതി കൊണ്ട് വരുന്നത്. ഏകദേശം മൂന്ന് വർഷമായി പ്രാബല്യത്തിലുള്ള തീരുമാന നമ്പർ (34/2022), തൊഴിൽ വിപണിയിൽ നിരവധി വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നു. ഇതാണ് നിയമം പരിഷ്കരിക്കാൻ അതോറിറ്റിയെ പ്രേരിപ്പിച്ചത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
താമസാവകാശം നിലനിർത്താൻ ആവശ്യമായ ഉയർന്ന വാർഷിക പുതുക്കൽ ഫീസ് ഏകദേശം 1,000 കുവൈത്തി ദിനാറാക്കിയതിനാല്‍ ആയിരക്കണക്കിന് വൈദഗ്ധ്യമുള്ള പ്രവാസികളെ കുവൈത്ത് വിടാൻ നിർബന്ധിതരാക്കിയതായി റിപ്പോർട്ടുണ്ട്. സമീപകാല സര്‍ക്കാര്‍ തീരുമാനങ്ങൾ തൊഴിൽ പരിഷ്കരണത്തോടുള്ള വർധിച്ചുവരുന്ന പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും മുൻ നിയന്ത്രണങ്ങളിൽ നിന്ന് ഉടലെടുത്ത തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് അടിവരയിടുന്നുവെന്നും വിദഗ്ധർ പ്രതീക്ഷിക്കുന്നു.
Comments (0)