Posted By Ansa Staff Editor Posted On

പ്രവാസികൾക്ക് ആശ്വാസം… ശമ്പളം ഏഴാം തീയതിക്കുള്ളിൽ നൽകണം; അല്ലെങ്കില്‍ കർശന നടപടി

കുവൈറ്റിലെ ജീവനക്കാർക്ക് ശമ്പളം ഏഴാം തീയതിക്കുള്ളിൽ നൽകണമെന്ന് തൊഴിലുടമകൾക്ക് നിർദേശം നൽകി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ശമ്പളം നൽകേണ്ട സമയത്തിന് ഏഴുദിവസം കഴിഞ്ഞ ശേഷവും ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തൊഴിൽ അതോറിറ്റിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ആഴ്ച ആരംഭിച്ച ബോധവൽക്കരണ കാമ്പയിനിൻ്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. 200ല്‍ അധികം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ പരിശീലനം നേടിയ നഴ്‌സിന്റെ മേല്‍നോട്ടത്തില്‍ പ്രഥമശുശ്രൂഷാ സൗകര്യം ഒരുക്കണം. തൊഴിലാളികളുടെ പാര്‍പ്പിട സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്.

കെട്ടിടങ്ങളില്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്. കെട്ടിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കണം. തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ അവരുടെ എണ്ണത്തിന് ആനുപാതികമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. കെട്ടിടത്തിന്റെ അറ്റകുറ്റപണികളും യഥാസമയം നടത്തേണ്ടതുണ്ട്.

സര്‍ക്കാര്‍ കരാര്‍ കമ്പനികള്‍ പാമിന്റെ നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ സമൂഹമാധ്യമങ്ങളിലൂടെ ബോധവൽക്കരണം ആരംഭിച്ചിട്ടുണ്ട്. വേതന ലംഘനങ്ങൾ തടയുന്നതിനും തൊഴിലാളികൾക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് കുവൈറ്റ് അധികൃതർ വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version