ശിക്ഷകൾ കടുപ്പിച്ചു: കുവൈത്തിൽ പുതിയ ട്രാഫിക് നിയമം ദിവസങ്ങൾക്കകം

കുവൈത്തിൽ ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിക്കൽ വ്യവസ്ഥ ചെയ്യുന്ന പുതിയ ഗതാഗത നിയമം വരും ദിവസങ്ങളിൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ട്രാഫിക് വിഭാഗം അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദ വ്യക്തമാക്കി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

അംഗ പരിമിതർക്കായുള്ള പാർക്കിങ് സ്ഥലങ്ങളിൽ വാഹനം പാർക് ചെയ്യൽ , അശ്രദ്ധയോടെ വാഹനം ഓടിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ചുവപ്പ് സിഗ്നൽ മറികടക്കൽ, അമിത വേഗത മുതലായ നിയമ ലംഘനങ്ങൾക്ക് ജയിൽ ശിക്ഷ ഉൾപ്പെടെ ശിക്ഷകൾ കടുപ്പിക്കുവാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതും നിരീക്ഷിക്കുന്നതിന് 252 ആധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് വരികയാണ്.ഇവ രണ്ട് മാസങ്ങൾക്കകം പൂർണ്ണമായും പ്രവർത്തന ക്ഷമമാകുമെന്നും അദ്ദേഹം അറിയിച്ചു.. ട്രാഫിക് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുള്ള ട്രാഫിക് നിരീക്ഷണ ക്യാമറകൾ മുഴുവൻ സമയവും കാര്യക്ഷമമായി പ്രവർത്തിച്ചു വരികയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version