Posted By Nazia Staff Editor Posted On

Monkey pox in kuwait;കുരങ്ങുപനി;പകർച്ച വ്യാധി ചികിത്സ കേന്ദ്രത്തിലെ മുഴുവൻ ജീവനക്കാർക്കും പ്രതിരോധ കുത്തിവയ്പ്പ്

Monkey pox in kuwait;കുവൈത്ത് സിറ്റി: ലോക തലത്തിൽ ഇതിനകം ജനങ്ങളെ ഭീതിയിലാക്കി വ്യാപിച്ചുകൊണ്ടിരിക്കുന്ന കുരങ്ങുപനി എന്ന് സംശയിക്കുന്ന ആറു കേസുകൾ കുവൈത്തിൽ കണ്ടെത്തുകയും ഇവരുടെ ലബോറട്ടറി പരിശോധന ഫലങ്ങൾ നെഗറ്റീവ് ആണെന്നും കുരങ്ങുപനി വൈറസ് ബാധിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി.ജഹ്‌റയിലും കാപിറ്റൽ സിറ്റിയിലും ഓരോ കേസ് വീതവും അഹ്മദി , ഫർവാനിയ എന്നീ ഗവര്ണറേറ്റുകളിൽ രണ്ട് കേസുകൾ വീതവുമാണ് സംശയാസ്പദമായ നിലയിലുള്ളത് .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

വൈറസ് പടരാനുള്ള സാധ്യതകളും രോഗികളിൽനിന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് പകർച്ച വ്യാധി ചികിത്സാ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ , നഴ്സുമാർ , ക്‌ളീനിംഗ് ജീവനക്കാർ , രോഗികളുമായി നേരിട്ട് ഇടപഴകിയവർ അടക്കം 130 പേരെ പ്രത്യേക നിരീക്ഷണ വലയത്തിലാക്കിയതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി . ഇവർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്താനുള്ള സംവിധാനം ഒരുക്കിയതായും അധികൃതർ പറഞ്ഞു.അതേസമയം മങ്കിപോക്സ് അണുബാധയുടെ ലക്ഷണങ്ങൾ ചിക്കൻപോക്സ് ഉൾപ്പെടെയുള്ള ചില ചർമരോഗങ്ങൾക്ക് സമാനമാണെന്നും അതിനാൽ സംശയാസ്പദമായ കേസുകൾ നിരീക്ഷിക്കുകയും പരിശോധനകളിൽ നെഗേറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്നതുവരെ തീരുമാനത്തിലെത്താൻ പറ്റില്ലെന്നും അധികൃതർ പറഞ്ഞു.ഈ രോഗത്തിനുള്ള നൂറുകണക്കിന് പ്രതിരോധ വാക്സിനുകൾ രാജ്യത്ത്‌ ലഭ്യമാക്കിയിട്ടുണ്ട് . നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version