Ministry of Interior ;അഴുകിയ മാംസം;മായം കലർന്ന വിവിധ ഭക്ഷ്യവസ്തുക്കൾ;കുവൈറ്റിൽ കടയിൽ പരിശോധന നടത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്നത്;ഒടുവിൽ…

Ministry of Interior:ഹവല്ലിയിൽ പുതിയതെന്ന വ്യാജേന വിൽക്കാൻവെച്ച 250 കിലോഗ്രാം കേടുവന്ന മാംസം പബ്ലിക് അതോറിറ്റി ഫോർ ഫുഡ് കണ്ടുകെട്ടി. കൂടാതെ, 11 നിയമലംഘനങ്ങൾ കണ്ടെത്തുകയും മായം കലർന്ന വിവിധ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു.
കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് ഭക്ഷണ ശാലകൾ പ്രവർത്തിപ്പിക്കുക, മായം കലർന്ന ഭക്ഷണം വിൽക്കുക, ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെ തൊഴിലാളികൾ ഭക്ഷണം കൈകാര്യം ചെയ്യുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. ശീതീകരിച്ച മാംസം, കോഴി, പക്ഷികൾ എന്നിവ കേടുവന്നതായും അതോറിറ്റി കണ്ടെത്തി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

നിയമലംഘനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഹവല്ലി ഗവർണറേറ്റ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അബ്ദുല്ല അൽകന്ദരി പറഞ്ഞു. ഫുഡ് സ്റ്റോറുകൾ, സെൻട്രൽ മാർക്കറ്റുകൾ, വെയർഹൗസുകൾ, ഭക്ഷ്യ ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടന്നുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ചട്ടങ്ങളുടെ ലംഘനങ്ങൾ തടയുക എന്നിവയാണ് ലക്ഷ്യം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version