Posted By Nazia Staff Editor Posted On

Ministry of Commerce;കുവൈറ്റിൽ ഈ തുകയ്ക്ക് മുകളിൽ വിലയുള്ള എല്ലാ വാഹനങ്ങളുടെയും വില്പന കെ നെറ്റ് വഴി;പുതിയ മാറ്റം ഇങ്ങനെ…

Ministry of Commerce: കുവൈത്ത് സിറ്റി : രാജ്യത്ത് 1500 ദീനാറിന് മുകളിൽ വിലയുള്ള എല്ലാ വാഹനങ്ങളുടെയും വില്പന കെ നെറ്റ് വഴി മാത്രമാക്കാൻ നീക്കം .വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത വ്യത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

കള്ളപ്പണം വെളുപ്പിക്കുന്നത് തടയുക , തീവ്രവാദ പ്രവർത്തനങ്ങൾക്കും സംഘടനകളിലേക്കും സഹായം പോകുന്നത് കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അധികൃതർ വിശദീകരിച്ചു . വാഹനങ്ങൾ വാങ്ങുമ്പോഴും വില്പന നടത്തുമ്പോഴുമുള്ള പേപ്പർ പണമിടപാടുകൾ നിയന്ത്രിക്കുന്നതുമായി ബന്ധപെട്ടു വാണിജ്യ മന്ത്രി എഞ്ചിനീയർ ഒമർ അൽ ഒമറും കുവൈത്ത് സെൻട്രൽ ബാങ്ക് ഗവർണർ ബാസിൽ അൽ ഹാറൂണും തമ്മിൽ ചർച്ചകൾ നടക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു .ചർച്ചകൾ തീരുമാനമാവുകയും പ്രയോഗത്തിലാവുകയും ചെയ്യുകയാണെങ്കിൽ നിശ്ചിത വില പരിധിക്ക് മുകളിലുള്ള വാഹനം വാങ്ങുന്നതിന് കെ നെറ്റ്” വഴിയുള്ള പേയ്‌മെൻ്റ് മാത്രമേ നടക്കുകയുള്ളൂ .പണം കാശായി നേരിട്ട് നൽകുന്നത് നിരോധിക്കപെടും .വാഹന ഏജൻസികളുടെയും കമ്പനികളുടെയും വില്പനകളെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും . ഇതുവഴി
ഫണ്ടുകളുടെ നീക്കം, അവയുടെ ഉറവിടങ്ങൾ, ലക്ഷ്യസ്ഥാനം എന്നിവ ട്രാക്ക് ചെയ്യാൻ സർക്കാരിനെ സഹായിക്കുമെന്നതിന് പുറമെ പണപ്പെരുപ്പം വർധിക്കുന്നത് നിയന്ത്രിക്കാനാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട് . കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായ വിരുദ്ധ നിയമം നമ്പർ (39) ൻ്റെ കീഴിൽ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കമെന്ന് വാണിജ്യ മന്ത്രി എഞ്ചിനീയർ ഒമർ അൽ ഉമർ കൂട്ടിച്ചേർത്തു .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version