ആത്മഹത്യാ ശ്രമം നടത്തിയ ഇന്ത്യക്കാരന് കുവൈത്തിലേക്ക് ആജീവനാന്ത പ്രവേശന വിലക്ക്
ആത്മഹത്യാ ശ്രമം നടത്തിയ ഇന്ത്യക്കാരന് കുവൈത്തിലേക്ക് ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് ജാബിർ പാലത്തിൽ നിന്ന് ചാടി ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ ഇടപെട്ട കോസ്റ്റ് ഗാർഡ് പരിശോധനക്കിടെ ആളെ കണ്ടെത്തി കരയിലെത്തിച്ചു.
തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇയാൾ ഇന്ത്യൻ പൗരനാണെന്ന് തെളിഞ്ഞു. വ്യക്തിപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നതായും ഇതാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നും അയാൾ വ്യക്തമാക്കി. തുടർന്ന് ഇയാളെ നാടുകടത്താനും ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്താനും ഉദ്യോഗസ്ഥർ തീരുമാനിച്ചതായി അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു.
Comments (0)