Posted By Nazia Staff Editor Posted On

kuwait weather update;കുവൈറ്റിൽ ഇനി അന്തരീക്ഷം മാറും ; വസന്തകാലത്തിന് വിടാം

Kuwait weather update:ശൈത്യകാലത്തിന് വിട പറയാനൊരുങ്ങി കുവൈത്ത്. ഇന്നത്തോടെ രാജ്യത്തെ ശൈത്യകാലത്തിന് അറുതിയാകുമെന്ന് അജ് അജ്‌രി സയന്റിഫിക് സെന്റർ അറിയിച്ചു. കാലാവസ്ഥ മിതമാകാൻ തുടങ്ങുകയും വസന്തത്തിൻ്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനും തുടങ്ങും. ഈ കാലാവസ്ഥ മാറ്റം ഹമീം സീസണിൻ്റെ തുടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഏപ്രിൽ രണ്ട് വരെ തുടരും. കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് പേരുകേട്ട വാർഷിക സീസണുകളിൽ ഒന്നാണ് അൽ ഹമീം. അസ്ഥിരമായ അന്തരീക്ഷമാണ് ഈ സീസണിന്റെ പ്രത്യേകത. തണുപ്പ്, ചൂട്, മഴ എന്നിങ്ങനെ കാലാവസ്ഥകൾ മാറിമാറി വരും. പൊടി നിറഞ്ഞ അന്തരീക്ഷവും ഈ സീസണിന്റെ പ്രത്യേകതയാണ്. വസന്തകാലവും ശൈത്യകാലവും കൂടിക്കലർന്ന അവസ്ഥയാണ് ഉണ്ടാകുക. ചിലപ്പോൾ പൊടി ഉയരുകയും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version