Kuwait weather; തണുത്തുറഞ്ഞു കുവൈത്ത്: താപനില കുത്തനെ താഴോട്ട്
Kuwait weather; കുവൈത്ത് സിറ്റിയിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ അതിശൈത്യത്തിലമർന്ന് രാജ്യം. രാജ്യത്ത് ഈ വർഷം ഫെബ്രുവരിയിൽ അനുഭവപ്പെട്ടത് കനത്ത തണുപ്പ്. 60 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ഫെബ്രുവരിയാണ് ഈ വർഷം അനുഭവിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ്സ റമദാൻ വ്യക്തമാക്കി.
നഗരപ്രദേശങ്ങളെക്കാൾ മരുഭൂ പ്രദേശങ്ങളിലാണ് തണുപ്പ് കൂടുതൽ എത്തിയത്. ശക്തമായ സൈബീരിയൻ ധ്രുവ ശീത തരംഗമാണ് താപനിലയിൽ അഭൂതപൂർവമായ ഇടിവിന് കാരണമായത്. ഇതോടെ ഫെബ്രുവരിയിലെ താപനില വർഷങ്ങളിലെതിൽനിന്ന് വ്യത്യസ്തമായി കുത്തനെ ഇടിഞ്ഞു. മതാരബയിലെ താപനില മൈനസ് എട്ട് ഡിഗ്രി സെൽഷ്യസ് ആയും സാൽമിയിൽ മൈനസ് ആറ് സെൽഷ്യസിൽ എത്തിയതായും ഇസ്സ റമദാൻ റിപ്പോർട്ട് ചെയ്തു.
മതാരബയിലും സാൽമിയിലും യഥാർഥത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില ഒരു ഡിഗ്രി സെൽഷ്യസ് ആണ്. കനത്ത തണുപ്പിനൊപ്പം കാറ്റ് വീശിയടിക്കുന്നതിനാൽ രാത്രി പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. പുറത്തിറങ്ങുന്നവർ ശൈത്യത്തെ പ്രതിരോധിക്കുന്ന വസ്ത്രം ധരിക്കേണ്ട സാഹചര്യമാണ്. മാർച്ച് അവസാനം വരെ തണുപ്പ് തുടരാനാണ് സാധ്യതയെന്നാണ് സൂചന.
Comments (0)