Kuwait weather; ഈ ദിവസം മുതൽ കുവൈത്തിൽ സുഹൈൽ സീസണ് തുടക്കമാകും
കുവൈത്ത് സിറ്റി: ഓഗസ്റ്റ് 24ന് 52 ദിവസം നീണ്ടുനിൽക്കുന്ന സുഹൈൽ സീസണ് കുവൈത്തില്‍ തുടക്കമാകുമെന്ന് അല്‍ അജ്രി സയന്റിഫിക് സെന്റര്‍ അറിയിച്ചു. അറബികളുടെ സൗരവർഷത്തിലെ ആദ്യ സീസണുകളിൽ ഒന്നാണ് സുഹൈൽ. ഈ സീസണിൽ താപനില കുറയും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
വെള്ളവും വായുവും ചെറുതായി തണുക്കുകയും വേനൽക്കാലത്ത് ഏതാണ്ട് ലംബമായതിന് ശേഷം സൂര്യൻ തെക്കോട്ട് ചായുകയും ചെയ്യുന്നതിനാൽ രാവിലെ നീണ്ട മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നുള്ളതാണ് ഈ സീസണിന്റെ പ്രത്യേകത. സെപ്തംബർ നാല് മുതൽ കുവൈത്തിന്റെ ആകാശത്ത് സുഹൈൽ നക്ഷത്രം കാണാനുമാകും.
Comments (0)