Posted By Nazia Staff Editor Posted On

Kuwait traffic rules;കുവൈറ്റിൽ പുതിയ ഗതാഗത നിയമം അടുത്ത ആഴ്ച്ച മുതൽ പ്രാബല്യത്തിൽ

Kuwait traffic rules:കുവൈത്ത് സിറ്റി : കുവൈത്തിൽ ഗതാഗത നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി കൊണ്ട് തയ്യാറാക്കിയ പുതിയ കരട് നിയമം പൂർത്തിയാക്കി ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ- യൂസുഫിന്റെ അവലോകനത്തിനായി സമർപ്പിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

അടുത്ത ആഴ്ച ചേരുന്ന മന്ത്രി സഭാ യോഗത്തിൽ കരട് നിയമം അവതരിപ്പിച്ചു അംഗീകാരം ലഭിച്ച ശേഷം നിയമം പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദ വ്യക്തമാക്കി.ഗതാഗത നിയമ ലംഘനങ്ങൾക്ക് കർശന ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.പുതിയ നിയമമനുസരിച്ച് വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 70 ദിനാർ ആയിരിക്കും പിഴ.
അശ്രദ്ധയുടെയും അവിവേകമായും വാഹനം ഓടിച്ചാൽ കേസ് കോടതിയിലേക്ക് കൈമാറാത്ത സാഹചര്യങ്ങളിൽ പിഴ സംഖ്യ 150 ദിനാർ ആയിരിക്കും.ഗതാഗത വിഭാഗത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്ത്‌ ഏറ്റവും അധികം പേർ മരണമടയുന്നതിൽ രണ്ടാമത്തെ പ്രധാന കാരണം റോഡപകടങ്ങളാണ്.പുതിയ ഗതാഗത നിയമത്തിൽ നിയമ ലംഘനങ്ങൾക്ക് എതിരെയുള്ള നിലവിലെ പിഴകളുടെ മൂല്യം ഭേദഗതി ചെയ്തതായും ഏറ്റവും കുറഞ്ഞ പിഴ സംഖ്യ 15 ദിനാറായി വർദ്ധിപ്പിച്ചതായും ഖദ്ധ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version