kuwait traffic alert:കുവൈത്തിലെ ഈ പ്രധാന റോഡിൽ ​ഗതാ​ഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക

Kuwait traffic alert;കുവൈത്ത് സിറ്റി: വെള്ളിയാഴ്ച മുതൽ ജമാൽ അബ്ദുൾ നാസർ റോഡിൽ നിന്ന് ഇൻ്റർസെക്‌ഷൻ റൗണ്ട് എബൗട്ടിലേക്കുള്ള രണ്ടാം റിംഗ് റോഡിലൂടെ ജാബർ അൽ അഹമ്മദ് റെസിഡൻഷ്യൽ സിറ്റിയിലേക്ക് മാത്രമായി ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് അഫയേഴ്‌സ് ആൻഡ് ഓപ്പറേഷൻസ് സെക്ടർ അറിയിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ടണൽ അറ്റകുറ്റപണികൾക്ക് ശേഷം കോൺക്രീറ്റ് തടസങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിനും ഈ ക്രമീകരണം. സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും എല്ലാവരുടെയും സുരക്ഷ നിലനിർത്തുന്നതിനും ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും കൃത്യമായി പാലിക്കണമെന്നും ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ നിർദേശിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version