Kuwait court: കുവൈത്ത് സിറ്റി :കുവൈത്തിൽ വിവിധ കുറ്റകൃത്യങ്ങളിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട ആറ് കുറ്റവാളികളുടെ വധ ശിക്ഷ തിങ്കളാഴ്ച കാലത്ത് നടപ്പിലാക്കും.

അഞ്ചു പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെയുള്ള 6 കുറ്റവാളികളെയാണ് ഇന്ന് സെൻട്രൽ ജയിലിനകത്ത് തൂക്കിലേറ്റുക. ഇതുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.