Posted By Nazia Staff Editor Posted On

kuwait police; പൊതുജനം ശ്രദ്ധിക്കുക!!കുവൈറ്റിൽ പണവും ഔദ്യോ​ഗിക രേഖകളും നഷ്ടമായതായി പ്രവാസിയുടെ പരാതി; ജാഗ്രത പാലിക്കണമെന്ന് പോലീസ്

kuwait police:കുവൈത്ത് സിറ്റി: മഹ്ബൂല പ്രദേശത്ത് വച്ച് കവർച്ചയ്ക്കിരയായതായി പ്രവാസിയുടെ പരാതി. മഹ്ബൂല പൊലീസ് സ്റ്റേഷനിൽ പ്രവാസി പരാതി നൽകിയിട്ടുണ്ട്. പ്രദേശത്തുകൂടി നടന്നുപോകുമ്പോൾ ഒരു ഫോർ വീൽ ഡ്രൈവ് തൻ്റെ അടുത്തേക്ക് വന്നതായി പ്രവാസി റിപ്പോർട്ട് ചെയ്തു. പരമ്പരാഗത അറബ് വസ്ത്രം ധരിച്ച ഡ്രൈവർ വാഹനം നിർത്തി തിരിച്ചറിയൽ രേഖ നൽകാൻ ആവശ്യപ്പെട്ടു. പ്രവാസി തൻ്റെ പേഴ്‌സ് എടുത്തപ്പോൾ അത് കൈക്കലാക്കി ഇയാൾ വാഹനത്തിൽ രക്ഷപെടുകയായിരുന്നു.

വാലറ്റിൽ ഔദ്യോഗിക രേഖകൾക്കൊപ്പം പണവും ഉണ്ടായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിസരവാസികളോട് ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version