Posted By Nazia Staff Editor Posted On

Kuwait police; കുവൈറ്റിൽ മൊബൈൽ ഫോൺ കടത്താൻ ശ്രമം :മത പ്രബോധകൻ പിടിയിൽ

Kuwait police;കുവൈത്ത് സിറ്റി : കുവൈത്തിൽ തടവുകാർക്ക് മൊബൈൽ ഫോൺ കടത്താൻ ശ്രമിച്ച ഇസ്ലാമിക മത പ്രബോധകൻ സെൻട്രൽ ജയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. സെൻട്രൽ ജയിലിലെ തടവുകാർക്ക് മതപ്രബോധനം നടത്തുവാൻ എത്തിയതായിരുന്നു ഇയാൾ.ജയിലിലെ പ്രവേശന കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ഇടയിലാണ് ഇയാൾ പിടിയിലായത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

പരിശോധനയിൽ നിരവധി മൊബൈൽ ഫോണുകൾ ഇയാളിൽ നിന്ന് കണ്ടെത്തുകയായിരുന്നു.ജയിലിലെ തടവുകാർക്ക് വേണ്ടിയാണ്‌ ഇയാൾ മൊബൈൽ ഫോണുകൾ കടത്താൻ ശ്രമിച്ചത്.ജയിലുകളിൽ മയക്ക് മരുന്ന്,മൊബൈൽ ഫോണുകൾ മുതലായ നിരോധിത വസ്തുക്കൾ കടത്തുന്നത് തടയാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയം കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്.ഇതിനിടയിലാണ് തടവുകാർക്ക് മത പ്രബോധനം നടത്താൻ നിയോഗിക്കപ്പെട്ട വ്യക്തിയിൽ നിന്ന് തന്നെ ഇത്തരമൊരു ഹീന കൃത്യം ഉണ്ടായിരിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version