Posted By Nazia Staff Editor Posted On

Kuwait police:സാധനങ്ങൾ വാങ്ങി പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിടികൂടുന്നതിനിടെ പ്രവാസി ബക്കാല ജീവനക്കാരൻ മരണപ്പെട്ടു

Kuwait police: കുവൈത്ത് സിറ്റി: കുവൈത്തിൽ മൊബൈൽ ബക്കാലയിൽ നിന്നും സാധനങ്ങൾ വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ച വാഹന ഉടമയെ തടയുന്നതിനിടയിൽ ഗുരുതരമായി പരിക്കേറ്റ പ്രവാസി മരണമടഞ്ഞു. ജഹറ ഗവർണറേറ്റിലെ അൽ മുത്ല പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. സാധനങ്ങൾ വാങ്ങിയ ശേഷം പ്രതി പണം നൽകാതെ വാഹനത്തിൽ കടന്നു കളയാൻ ശ്രമിക്കുന്നത് തടയുന്നതിനായി വാഹനത്തിൽ തൂങ്ങി പിടിക്കുകയായിരുന്നു പ്രവാസി. എന്നാൽ നിർത്താതെ ഓടിച്ചു പോയ വാഹനത്തിനു ഇടയിൽ അകപ്പെട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പോലീസ് എത്തിയാണ് ജഹറ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഇദ്ദേഹം ഏത് രാജ്യക്കാരൻ ആണെന്ന വിവരം വ്യക്തമായിട്ടില്ല.സിൽവർ നിറത്തിലുള്ള ഫോർ വീൽ ഡ്രൈവ് വാഹനത്തിലാണ് പ്രതി ബക്കാലയിൽ എത്തിയത് എന്ന് സീ സീ ടി വി ദൃ ശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്..ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ , 15 കവർച്ചാ കേസുകളിൽ പ്രതിയുടെ വാഹനം ഉൾപ്പെട്ടതായി പോലീസ് കണ്ടെത്തി.. പ്രതിയെ പിടികൂടുന്നതിനായി ഊർജ്ജിതമായ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ഫെബ്രുവരി മാസം സുലൈബിയ പ്രദേശത്തും സമാനമായ സംഭവം നടന്നിരുന്നു. ഈ കേസിലും ഗുരുതരമായി പരിക്കേറ്റ മറ്റൊരു പ്രവാസിയെ ജഹറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version