Kuwait police ; കുവൈറ്റിൽ 200 പേർ പിടിയിൽ:കാരണം ഇതാണ്:സുരക്ഷ പരിശോധന ശക്തം
Kuwait police: കുവൈത്ത് സിറ്റി: താമസ- തൊഴിൽ നിയമലംഘകരെ പിടികൂടുന്നതിനായി ആഭ്യന്തര മന്ത്രാലയം പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ സുരക്ഷ പരിശോധനയിൽ നിരവധി പേർ പിടിയിലായി. മുത് ല, ജ്ലീബ് അൽ ഷുയൂഖ്, ഹസാവി, ഫഹാഹീൽ, മഹ്ബൂല പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് പരിശോധനക്ക് നേതൃത്വം നൽകി.
200ലധികം പേരെ പരിശോധനയിൽ പിടികൂടി. 60 താമസ, തൊഴിൽ നിയമലംഘകർ, ഒളിവിൽ കഴിയുന്ന 140 പേർ വ്യക്തികൾ, വാറണ്ടുള്ള 14 പേർ, തിരിച്ചറിയൽ രേഖകളില്ലാത്ത 18 പേർ എന്നിവരാണ് പിടിയിലായത്. എല്ലാവർക്കുമെതിരെ നിയമനടപടികൾ ആരംഭിച്ചു. വിവിധ നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് കർശന പരിശോധന തുടരുകയാണ്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Comments (0)