Posted By Nazia Staff Editor Posted On

kuwait police; കുവൈറ്റിൽ വ്യാപക ഡ്ര​ഗ് ഡീലർമാർ;അന്വേഷണത്തിൽ കണ്ടെത്തിയത് 25പേരെ ;ഒടുവിൽ..

Kuwait police ; കുവൈറ്റ്‌ സിറ്റി: മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുടെ ഡീലർമാരെ അറസ്റ്റ് ചെയ്യുന്നതിനുള്ള തീവ്രവും നിർണായകവുമായ ക്യാമ്പയിനുകൾ തുടർന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഡ്രഗ് കൺട്രോൾ.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി നിരവധി പേരാണ് പിടിയിലായത്. ഏകദേശം 15 കിലോഗ്രാം വിവിധ മയക്കുമരുന്നുകൾ, ഏകദേശം 60000 സൈക്കോട്രോപിക് ഗുളികകൾ, കൂടാതെ 350 കുപ്പി മദ്യം, മൂന്ന് ലൈസൻസില്ലാത്ത തോക്കുകൾ എന്നിവ പിടിച്ചെടുത്തു. 16 വ്യത്യസ്‌ത കേസുകളിലായി 25 പ്രതികളെയാണ് അറസറ്റ് ചെയ്തിട്ടുള്ളത്. പിടിച്ചെടുത്ത വസ്തുക്കളും പ്രതികളെയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version