Kuwait police:കുവൈറ്റിൽ 2 മണി എക്സ്ചേഞ്ചുകളിൽ കളി തോക്ക് ചൂണ്ടി പണം കവർച്ച ചെയ്തു; അന്വേഷണത്തിൽ കണ്ടെത്തിയത്
Kuwait police;കുവൈത്ത് സിറ്റി : കുവൈത്തിൽ അഹമദി ഗവർണറേറ്റിൽ മഹ്ബൂലയിൽ സ്ഥിതി ചെയ്യുന്ന രണ്ട് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ കവർച്ച. ഇതിൽ ഒരു സ്ഥാപനത്തിൽ നിന്ന് കളി തോക്ക് ചൂണ്ടി പതിനായിരം ദിനാർ കവർച്ച നടത്തി.
മുഖം മൂടി ധരിച്ച് സ്ഥാപനത്തിൽ എത്തിയ ഇവർ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടു ത്തിയാണ് പണം കവർന്നത്. ഇവർ എത്തിയ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മറ്റൊരു വാഹനത്തിന്റെ നമ്പർ ആണ് ഇതെന്നും കണ്ടെത്തിയിട്ടുണ്ട്. കവർച്ച നടന്ന രണ്ടാമത്തെ സ്ഥാപനത്തിലും ഇതേ രീതിയിലാണ് കുറ്റ കൃത്യം നടത്തിയത്. സംഭവത്തിൽ ഊർജിതമായ അന്വേഷണം ആരംഭിച്ചു
Comments (0)