Posted By Ansa Staff Editor Posted On

Kuwait nurses update; ആരോഗ്യ മേഖലയിലെ നാഴ്‌സുമാർക്ക് പ്രധാന അറിയിപ്പ്

രാജ്യത്തെ എല്ലാ സർക്കാർ ജീവനക്കാരും തങ്ങളുടെ ജോലി സ്ഥലത്തെ സാന്നിധ്യം അറിയിക്കുന്നതിന് മൂന്നാമതൊരു ഫിംഗർ പ്രിന്റ് കൂടി നൽകണമെന്ന നിബന്ധനകളിൽനിന്ന് ഓപ്പറേഷൻ തിയേറ്ററുകളിലെ ഡ്യൂട്ടി നഴ്സുമാർക്ക് ഇളവ് .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഈ സാഹചര്യത്തിലുള്ള നഴ്സുമാർ ജോലി സമയത്തിനിടയിൽ നടത്തേണ്ട ഫിംഗർ പ്രിന്റിനായി പുറത്തേക്ക് പോകേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയലയം സർക്കുലർ വഴി ആവശ്യപ്പെട്ടു . അതേസമയം ഇത്തരത്തിൽ പ്രതിബന്ധമുള്ള നഴ്സുമാർ ഫിംഗർ പ്രിന്റ് ഇളവുമായി ബന്ധപ്പെട്ട പ്രത്യേക ഫോം പൂരിപ്പിച്ച് നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു .

ശസ്‌ത്രക്രിയ നടത്തേണ്ട സാഹചര്യം കാരണം ഫ്‌ളെക്‌സിബിൾ ഫിംഗർപ്രിൻ്റ് നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിൽ അതിൽ നിന്ന് ഒഴിവാക്കുന്നതിനായി ആദ്യ ദിവസം തന്നെ ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ നിശ്ചിത ഫോം മുൻകൂട്ടി പൂരിപ്പിച്ച് നൽകുകയാണ് വേണ്ടതെന്നും അധികൃതർ കൂട്ടിച്ചേർത്തു .

ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു രണ്ട് മണിക്കൂറിന് ശേഷം അറുപത് മിനിറ്റിനുള്ളിൽ വിരലടയാളം നടത്തി ജോലിസ്ഥലത്ത് തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നതിനാണ് മൂന്നാമത് ഹാജർ നില രേഖപ്പെടുത്തണമെന്ന നിയമം പ്രാബല്യത്തിലാക്കിയത് . ഇത്തരത്തിൽ തന്റെ സാന്നിധ്യം ഉറപ്പുവരുത്താത്ത ജീവനക്കാരന്റെ പ്രതിമാസ ശമ്പളത്തിൽ കട്ടിങ് വരുത്താനാണ് തീരുമാനം .

ഇതോടെ ജോലിക്ക് എത്തുമ്പോഴും ജോലി കഴിഞ്ഞ് പോകുമ്പോഴുമുള്ള ബയോമെട്രിക് ഹാജർ സംവിധാനങ്ങൾക്ക് പുറമെ മൂന്നാമതൊന്നിനുകൂടി ജീവനക്കാർ വിധേയരാകേണ്ടി വരും . സ്മാർട്ട് ഫോൺ ആപ്ലികേഷനുകൾ വഴി ജീവനക്കാരുടെ മധ്യാഹ്ന ഹാജർ നില പരിശോധിച്ച് ഉറപ്പുവരുത്തുന്ന പദ്ധതി നടപ്പിലാക്കാൻ സിവിൽ സർവ്വീസ് കമ്മീഷനാണ് തീരുമാനിച്ചത് .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version