Posted By Ansa Staff Editor Posted On

കുവൈറ്റിൽ സ്വർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്!! ഇനി നിബന്ധനകളും, നിയന്ത്രണങ്ങളും ഏറെ ; അറിയാം പുതിയ മാറ്റങ്ങൾ

കുവൈത്തിൽ വാണിജ്യ വിപണന മേഖലയിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിന്റ്റെ ഭാഗമായി സ്വർണ്ണം പോലുള്ള വിലകൂടിയ ലോഹങ്ങളുടെയും ആഭരണങ്ങളുടെയും വിൽപ്പനയിലും കൈമാറ്റത്തിലും ശക്തമായ നിരീക്ഷണമേർപ്പെടുത്തി വാണിജ്യ മന്ത്രാലയം .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിലും തൂക്കത്തിലും കൃതൃമം കാണിച്ച് ഉപഭോക്താവ് പറ്റിക്കപെടാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുകയാണ് ഇത് വഴി ലഷ്യമാക്കുന്നതെന്ന് വ്യവസായ , വാണിജ്യ മന്ത്രാലയവുമായി ബന്ധപെട്ട ഉന്നത വ്യത്തങ്ങൾ പറഞ്ഞു . അതിനിടെ വ്യാജ സ്റ്റാമ്പുകൾ പതിച്ച വൻ സ്വർണ ശേഖരം പിടികൂടിയതായി പ്രചരിക്കുന്ന വാർത്തയുടെ സാധുത വാണിജ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-ഹറാസ് നിഷേധിച്ചു .

2021 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട വാർത്തയുടെ ആവർത്തനം മാത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു .വാണിജ്യ നിയന്ത്രണ വകുപ്പും പ്രഷ്യസ് മെറ്റൽസ് വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംയുക്ത സംഘം സ്വർണ വിപണിയിൽ തുടർച്ചയായ പരിശോധനകൾ സംഘടിപ്പിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത് .കടയിൽ നിന്ന് സ്വർണ്ണം വാങ്ങുമ്പോൾ ഇൻവോയ്‌സ് വാങ്ങാനും തൂക്കം , കാലിബർ, മൂല്യം എന്നിവ പരിശോധിക്കാനും ഉപഭോക്താക്കൾ ജാഗ്രത കാണിക്കണം .

അതിനുശേഷം ഇൻവോയ്‌സിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് സ്ഥിരീകരിക്കുന്നതിനും സ്വർണ്ണം പരിശോധിക്കാനും മന്ത്രാലയത്തിലെ പ്രഷ്യസ് മെറ്റൽസ് ഡിപ്പാർട്ട്‌മെൻ്റിനെ സമീപിക്കണമെന്നും ഹരാസ് കൂട്ടിച്ചേർത്തു .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version