kuwait traffic alert;കുവൈറ്റിൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 30 ശ​ത​മാ​നം ഇ​ള​വോ? വാർത്തയിലെ സത്യാവസ്ഥ എന്ത്? പൊതുജനവി മുന്നറിയിപ്പ് ശ്രദ്ധിക്കാതെ പോകരുത്

Kuwait traffic alert:കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 30 ശ​ത​മാ​നം ഇ​ള​വെ​ന്ന​ത് വ്യാ​ജ വാ​ർ​ത്ത. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഈ ​പ്ര​ചാ​ര​ണ​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 30 ശ​ത​മാ​നം ഇ​ള​വ് ന​ൽ​കു​ന്നു എ​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

വാ​ർ​ത്ത​ക​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നോ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നോ മു​മ്പ് എ​ല്ലാ​വ​രും ഔ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളെ ആ​ശ്ര​യി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്നും, വി​വ​ര​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളെ ആ​ശ്ര​യി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version