Posted By Nazia Staff Editor Posted On

kuwait manpower authority:പ്രവാസി തൊഴിലാളികളെ ഇതറിഞ്ഞിരുന്നോ?ഇനി ഒരു മുറിയില്‍ നാലു പേര്‍ മാത്രം;പുതിയ നിയമം ഇങ്ങനെ

Kuwait manpower authority;കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി തൊഴിലാളികള്‍ക്ക് മികച്ച താമസ സൗകര്യം ലഭിക്കാന്‍ സൗകര്യമൊരുങ്ങുന്നു. രാജ്യത്തെ ജീവനക്കാര്‍ക്ക് മികച്ച താമസ സൗകര്യങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ പുതിയ പാര്‍പ്പിട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതോടെയാണിത്.

ഇനി മുതല്‍ ഒരു ചെറിയ മുറിയില്‍ സൗകര്യം തീരെ കുറഞ്ഞ സാഹചര്യങ്ങളില്‍ പത്തും ഇരുപതും പ്രവാസി ജീവനക്കാര്‍ തിങ്ങിത്താമസിക്കേണ്ടി വരുന്ന സാഹചര്യം ഇതോടെ ഇല്ലാതാകും.രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുകയും അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ നടപ്പിലാക്കിയ തൊഴിലാളികള്‍ക്കായുള്ള പുതിയ ഭവന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം തൊഴിലാളികള്‍ക്ക് മികച്ച താമസ സൗകര്യം ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. തൊഴിലാളിയുടെ ശമ്പളമോ ചെയ്യുന്ന ജോലിയോ പരിഗണിക്കാതെ എല്ലാവര്‍ക്കും മികച്ച സൗകര്യങ്ങളോടെയുള്ള താമസ സംവിധാനം തൊഴിലുടമ ഒരുക്കണം

സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഓരോ തൊഴിലാളിക്കും നിര്‍ദ്ദിഷ്ട ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ താമസ സ്ഥലം നല്‍കണം. ഒരു മുറിയില്‍ നാലിലധികം തൊഴിലാളികളെ താമസിപ്പിക്കരുതെന്നും പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. മുറികളില്‍ കൂടുതല്‍ തിങ്ങിത്താമസിക്കുന്നത് തൊഴിലാളികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും അതിലുപരി സുരക്ഷയ്ക്കും അപകടം വരുത്തും എന്നതിനാലാണ് ഈ നടപടി.

ഒരു മുറിയില്‍ നാലു പേര്‍ മാത്രം; തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കുവൈറ്റ്
അതേസമയം, മന്ത്രാലയത്തിൻ്റെ നിബന്ധനകള്‍ പാലിക്കുന്ന രീതിയില്‍ ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കി നല്‍കാത്ത തൊഴിലുടമകള്‍, തങ്ങളുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് ഹൗസിംഗ് അലവന്‍സ് നല്‍കണം. ഇതനുസരിച്ച്, കുറഞ്ഞ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ 25 ശതമാനവും, കൂടുതല്‍ ശമ്പളം ലഭിക്കുന്നവര്‍ക്ക് 15 ശതമാനവും താമസ അലവന്‍സ് നല്‍കണമെന്ന് മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി. തൊഴിലാളികളുടെ വരുമാനം പരിഗണിക്കാതെ മികച്ച താമസ സൗകര്യം ലഭ്യമാക്കാന്‍ ഇതിലൂടെ അവര്‍ക്ക് സാധിക്കും.

തൊഴിലാളികള്‍ക്ക് താമസം ഒരുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ തൊഴിലുടമകള്‍ അനുമതി നേടിയിരിക്കണമെന്നും പുതിയ നിബന്ധനകളില്‍ പറയുന്നുണ്ട്. താമസ സ്ഥലത്ത് ആവശ്യമായ സൗകര്യങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും സ്ഥലം തൊഴിലാളികള്‍ക്ക് താമസത്തിന് അനുയോജ്യമാണെന്നും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ തൊഴില്‍ സേനയ്ക്ക് സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനുള്ള കുവൈറ്റിൻ്റെ പ്രതിബദ്ധതയെ മാന്‍ പവര്‍ അതോറിറ്റിയുടെ ഈ തീരുമാനം അടിവരയിടുന്നതായി അധികൃതര്‍ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version