kuwait petrol rate; അൾട്രാ 98 ഒക്ടേൻ പെട്രോൾ വില കുറച്ച് കുവൈത്ത്; വിലക്കുറവ് മാർച്ച് 31 വരെ
Kuwait petrol rate: കുവൈത്ത് സിറ്റി: കുവൈത്തിൽ അൾട്രാ 98 ഒക്ടേൻ പെട്രോളിന്റെ വില കുറച്ചു. 2025 ജനുവരി 1 മുതൽ മാർച്ച് 31 വരെ അൾട്രാ 98 ഒക്ടേൻ ഗ്യാസോലിൻ വില ലിറ്ററിന് 200 ഫിൽസായി കുറച്ചുവെന്ന് സ്റ്റേറ്റ് സബ്‌സിഡി അവലോകന കമ്മിറ്റി അറിയിച്ചു. നേരത്തെ ഇത് ലിറ്ററിന് 205 ഫിൽസായിരുന്നു. ഇതിൽ നിന്ന് നേരിയ കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 2024 ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയായിരുന്നു ഈ നിരക്കായിരുന്നു പ്രാബല്യത്തിൽ ഉണ്ടായിരുന്നത്.
പ്രീമിയം 91 ഒക്ടേൻ ഗ്യാസോലിൻ ലിറ്ററിന് 85 ഫിൽസ്, സ്പെഷ്യൽ 95 ഒക്ടേൻ ലിറ്ററിന് 105 ഫിൽസ്, ഡീസലും മണ്ണെണ്ണയും ലിറ്ററിന് 115 ഫിൽസ് എന്നിങ്ങനെ മറ്റ് ഇന്ധനങ്ങളുടെ വില കമ്മിറ്റി നിലനിർത്തിയെന്നും അൽ അൻബ റിപ്പോർട്ട് ചെയ്തു.
Comments (0)