Posted By Ansa Staff Editor Posted On

Kuwait law; തൊഴിലാളികൾക്ക് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കുവൈത്ത്

Kuwait law; കുവൈത്തിൽ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാൻ ഒന്നാം ഉപപ്രധാനമന്ത്രിയും , പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് ഉത്തരവ് പുറപ്പെടുവിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

തൊഴിലാളികളുടെ ശമ്പളം കൃത്യമായി നൽകുന്നുവെന്ന് ഉറപ്പ് വരുത്തുവാനുള്ള മന്ത്രി സഭാ തീരുമാനം ഉടൻ തന്നെ നടപ്പിലാക്കുവാനും മന്ത്രി നിർദേശം നൽകി.ഇതുമായി ബന്ധപ്പെട്ട് ചില കമ്പനി പ്രതിനിധികൾ മന്ത്രിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ആരും നിയമത്തിനു അതീതരല്ലെന്നും നിയമം എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാക്കുമെന്നും മന്ത്രി അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ പ്രത്യേകിച്ച് മനുഷ്യാവകാശ രംഗത്ത് കുവൈത്തിന്റെ പ്രതിച്ഛയ കളങ്കപെടുത്തുവാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version