Posted By Ansa Staff Editor Posted On

Kuwait law; കുവൈത്തിലെ സ്കൂൾ കാൻറ്റീനുകളിൽചുവടെ പറയുന്ന ഭക്ഷണപദാർത്ഥങ്ങൾ നിരോധിക്കുവാൻ നീക്കം

Kuwait law; കുവൈത്തിൽ സ്കൂൾ കാൻറ്റീനുകളിൽ പൊറോട്ട ( ശപ്പാത്തി) , സമൂസ, ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്നത് നിരോധിക്കുവാൻ ഫുഡ്‌ ന്യൂട്രീഷ്യൻ അതോറിറ്റി വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

മുന്തിരി ഇലകൾ, പിസ, ഊർജ്ജ ശീതള പാനീയങ്ങൾ എന്നിവയുടെയും വില്പന തടയുവാനും ചായ, കാപ്പി, ചോളം മുതലായവ തയ്യാറാക്കുന്ന യന്ത്രങ്ങൾ നിരീക്ഷിക്കുവാനും ഫുഡ്‌ അതോറി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

രാജ്യത്ത് കുട്ടികളിൽ വർദ്ധിച്ചു വരുന്ന പൊണ്ണത്തടി നിയന്ത്രിക്കുവാൻ ലക്ഷ്യമിട്ടു കൊണ്ട് ഫുഡ്‌ അതോറിറ്റി നടത്തുന്ന നടപടികളുടെ ഭാഗമായാണ് ഈ നീക്കം. വിദ്യാർത്ഥികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഫുഡ്‌ ന്യൂട്രിഷൻ അധികൃതർ വിദ്യാഭ്യാസ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version