Kuwait law; കുവൈത്തില്‍ മുത്തശ്ശിയെ കൊന്ന കൊച്ചുമകന് വധശിക്ഷ
85 കാരിയായ മുത്തശ്ശിയെ കൊന്ന കുവൈത്ത് സ്വദേശിയായ കൊച്ചുമകന് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു.കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. റുമൈത്തിയായിലെ വീട്ടിലാണ് കൊലപാതകം നടന്നത്.
ഹവല്ലി ഗവര്‍ണറ്റേറ്റിലെ സുരക്ഷാ അധികൃതരാണ് കേസ് അന്വേഷിച്ചത്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ശക്തമായ തെളിവുകള്‍ പ്രതിക്കെതിരെ അധികൃതര്‍ ഹാജരാക്കി. വിചാരണവേളയിൽ പ്രതിക്ക് പരമാവധി ശിക്ഷയ്ക്ക് പബ്ലിക് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. വാധക്യവും ബലഹീനതയും പോലും വകവയ്ക്കാതെ നടത്തിയ ഹീന കുറ്റകൃത്യമാണന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Comments (0)