Kuwait law; വ്യാജ ഡ്രൈവിങ് ലൈസൻസ്; ട്രാഫിക് ഉദ്യോഗസ്ഥനും കൂട്ടാളികൾക്കും ശിക്ഷ വിധിച്ച് കോടതി
കുവൈത്തിൽ വ്യാജ ഡ്രൈവിങ് ലൈസൻസ് ഉണ്ടാക്കിയ കേസിൽ ഗതാഗത വകുപ്പ് ജീവനക്കാരനായ കുവൈത്ത് പൗരനും നാല് കൂട്ടാളികൾക്കും അഞ്ചുവർഷം കഠിന തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി.
കൂട്ടാളികളിൽ മൂന്നുപേർ ബിദൂനികളും ഒരാൾ കുവൈത്ത് പൗരനുമാണ്. ഗതാഗത വകുപ്പിന്റെ കമ്പ്യൂട്ടർ സിസ്റ്റത്തിലുള്ള അംഗീകൃത വാഹനങ്ങളുടെ രേഖകളിൽ കൃത്രിമം കാണിച്ചായിരുന്നു തട്ടിപ്പ്.
54 ലൈസൻസുകൾ വ്യാജമായി നിർമിച്ചുനൽകിയതായി കണ്ടെത്തി. ഒന്നാം പ്രതിയെ സഹായിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് മറ്റുള്ളവരുടെ മേൽ ചുമത്തിയത്. അനധികൃത വരുമാനം പങ്കിട്ടെടുത്തു. കാപിറ്റൽ ഗവർണറേറ്റിലെ ഗതാഗത വകുപ്പ് ജീവനക്കാരനാണ് ഒന്നാം പ്രതി.
Comments (0)