Posted By Nazia Staff Editor Posted On

kuwait law:പ്രവാസികളെ..കുവൈറ്റിൽ ഇനി ചെലവ് കൂടും;കാരണം ഇതാണ്

Kuwait law;കുവൈത്ത് സിറ്റി ∙ കുവൈത്തിൽ സർക്കാർ‌ സേവനങ്ങളുടെ ഫീസ് നിരക്ക് ഉയർത്താൻ അനുമതി നൽ‍കികൊണ്ടുള്ള അമീരി ഉത്തരവിറങ്ങി. കഴിഞ്ഞ 3 പതിറ്റാണ്ട് കാലമായി മാറ്റമില്ലാതെ തുടരുന്ന ഫീസ് നിരക്ക് ആണ് ഉയർത്താൻ തീരുമാനിച്ചത്. അതേസമയം മന്ത്രിസഭയുടെഅനുമതിയോടു കൂടി മാത്രമേ മന്ത്രാലയങ്ങൾ ഫീസ് വർധിപ്പിക്കാൻ പാടുള്ളുവെന്നും ഉത്തരവിൽ നിഷ്കർഷിക്കുന്നു. 

വൈദ്യുതി, വെള്ളം, കമ്യൂണിക്കേഷൻ, ആരോഗ്യം എന്നിവ ഉൾപ്പെടെയുള്ള സർക്കാർ സേവനങ്ങളിൽ ആണ് നിരക്ക് വർധന. അതാത് മന്ത്രാലയങ്ങളിലെ കോംപീറ്റന്റ് അതോറിറ്റിയാണ് ഫീസ് നിശ്ചയിക്കുന്നത്. എന്നാൽ നിലവിലെ നിരക്കിൽ നിന്ന് എത്ര ശതമാനമാണ് ഉയർത്തുകയെന്നോ എന്നു മുതലാണ് പ്രാബല്യത്തിൽ വരുന്നതെന്നോ അധികൃതർ പ്രഖ്യാപിച്ചിട്ടില്ല. 

നിലവിലെ ഫീസ് നിരക്ക് പുന:പരിശോധിച്ച് നിരക്ക് ഉയർത്താനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. നിയമനിർമാതാക്കളുടെ മുൻകൂർ അനുമതിയില്ലാതെ പൊതുസേവനങ്ങൾക്കുള്ള നിരക്ക് ഉയർത്തുന്നതിന് വിലക്കേർപ്പെടുത്തികൊണ്ട് ദേശീയ അംസംബ്ലി 1995 ൽ പാസാക്കിയ നിയമമാണ് പുതിയ ഉത്തരവ് വന്നതോടെ റദ്ദാക്കിയത്. 4 വർഷം മുൻപ് ദേശീയ അംസംബ്ലിയും അമീർ പിരിച്ചുവിട്ടിരുന്നു. 

സാമ്പത്തിക, സാമൂഹിക മാറ്റങ്ങൾ, സാമ്പത്തിക സ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിലെ ഫ്ളെക്സിബിലിറ്റിയുടെ അനിവാര്യത, പൊതുസേവനങ്ങളിൽ സുസ്ഥിരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 1995 ലെ നിയമം ഇല്ലാതാക്കി പുതിയ ഉത്തരവ് നടപ്പാക്കുന്നതെന്നും ഉത്തരവിൽ പറയുന്നുണ്ട്. അതേസമയം മന്ത്രിസഭയുടെ മുൻകൂർ അനുമതിയില്ലാതെ സേവനങ്ങളുടെ ഫീസ് ഉയർത്താൻ പാടില്ലെന്നും ഉത്തരവിൽ നിഷ്കർഷിച്ചിട്ടുണ്ട്.

English Summary:

Kuwait will increase public service fees soon, amiri decree allows

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version