Kuwait job; വമ്പൻ സ്വദേശിവത്കരണം: കുവൈറ്റിലെയും സൗദി അറേബ്യയിലെയും പ്രവാസികളുടെ ജോലി ഉടൻ തീരുമാനമാകും
Kuwait job; തൊഴിലിടങ്ങളിൽ പ്രവാസികൾക്കുള്ള സാദ്ധ്യത മങ്ങുന്ന ഒരു പഠന റിപ്പോർട്ട് പുറത്ത്. കുടിയേറ്റ തൊഴിലാളികളെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര പഠനത്തിലാണ് പ്രവാസികൾക്ക് പകരം സ്വദേശികളെ ജോലിക്ക് എടുക്കാനുള്ള സാദ്ധ്യതകളെക്കുറിച്ച് പറയുന്നത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
കാലങ്ങളായി കുടിയേറ്റ തൊഴിലാളികൾ ചെയ്തുകൊണ്ടിരിക്കുന്ന സ്‌കിൽഡ്, സെമി സ്‌കിൽഡ് ജോലികളിലേക്കാണ് ഇനി സ്വദേശികളെ കണ്ടെത്തുകയെന്ന് പഠനത്തിൽ പറയുന്നു. അധികം വൈകാതെ ഉയർന്ന വൈദഗ്ധ്യമുള്ള ജോലികളെയും ഇത് ബാധിക്കുമെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഗൾഫ് കോർപ്പറേഷൻ കൗൺസിലിൽ (ജിസിസി) അംഗമായ ഈ രണ്ട് രാജ്യങ്ങളിലും കാര്യമായ ഓട്ടോമേഷൻ സംരംഭങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ, പ്രത്യേകിച്ച് കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികൾക്ക് പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് നിലനിൽക്കുമെന്നും പഠനം പറയുന്നു.
ഗ്രോനിംഗൻ ഗ്രോത്ത് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ, ഗ്രോനിംഗൻ യൂണിവേഴ്സിറ്റി- നെതർലാൻഡ്, കോളേജ് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, കുവൈറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഫാക്കൽറ്റികളായ അബ്ദുൾ എരുമ്പൻ, അബ്ബാസ് അൽമെജ്രെൻ എന്നിവർ നടത്തിയ പഠനം ‘സ്ട്രക്ചറൽ ചേഞ്ച് ആൻഡ് ഇക്കണോമിക് ഡൈനാമിക്സ്’ എന്ന അന്താരാഷ്ട്ര ജേണലിലാണ് പങ്കുവച്ചത്.
ജിസിസിയിൽ, കുടിയേറ്റ തൊഴിലാളികൾക്കുള്ള വേതനം സ്വദേശി തൊഴിലാളികളേക്കാൾ വളരെ കുറവാണെന്ന് പഠനം കണ്ടെത്തി. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇടത്തരം, ഉയർന്ന വൈദഗ്ദ്ധ്യമുള്ള കുടിയേറ്റ തൊഴിലാളികൾക്ക് പകരക്കാരായി സ്വദേശികളെ മാറ്റിസ്ഥാപിക്കുന്നത് മേഖലയിൽ ദീർഘകാല അപകടസാദ്ധ്യത ഉണ്ടാക്കുമെന്ന് അബ്ദുൾ എരുമ്പൻ പറയുന്നു.
സ്വദേശികളും കുടിയേറ്റ ജനതയും തമ്മിലുള്ള ഉൽപ്പാദനക്ഷമത വ്യത്യാസമാണ്. ഈ മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കുന്നതിന് മുമ്പ് ഒരു ബഫർ കാലയളവ് നൽകാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സൗദി അറേബ്യയിലെയും കുവൈറ്റിലെയും കുടിയേറ്റക്കാരും സ്വദേശികളും തമ്മിൽ ഗണ്യമായ ഉൽപാദനക്ഷമത വ്യത്യാസമുണ്ട്.
കുടിയേറ്റക്കാർ പൊതുവെ സ്വദേശികളേക്കാൾ ഉയർന്ന ഉൽപ്പാദനക്ഷമത പ്രകടിപ്പിക്കുന്നു. കുടിയേറ്റക്കാരുടെ ഈ ഉൽപ്പാദനക്ഷമത നേട്ടം, അവരുടെ കുറഞ്ഞ വേതന നിരക്കുമായി കൂട്ടിച്ചേർക്കുമ്പോൾ, കുടിയേറ്റക്കാരും സ്വദേശികളും തമ്മിൽ തൊഴിൽ ചെലവിൽ വ്യത്യാസം വരുന്നു. ഇത് സ്ഥാപനങ്ങൾക്ക്, പ്രത്യേകിച്ച് സ്വകാര്യ മേഖലയിൽ കുടിയേറ്റ തൊഴിലാളികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിന് വെല്ലുവിളിയാക്കുന്നു’- പഠനത്തിൽ പറയുന്നു.
Comments (0)