Kuwait factory timing; കുവൈത്തിൽ ഫാക്ടറികളുടെ പ്രവർത്തന സമയം മാറിയേക്കും: വിശദാംശങ്ങൾ ചുവടെ
Kuwait factory timing; കുവൈത്തിൽ അടുത്ത വേനൽ കാലത്ത് രാജ്യത്തെ ഉൽപ്പാദനക്ഷമതയുള്ള ഫാക്ടറികളുടെ പ്രവർത്തന സമയം മാറ്റുന്നതിനുള്ള സാധ്യതയെക്കുറിച്ച് , ജല വൈദ്യുതി മന്ത്രാലയം ശ്രമങ്ങൾ നടത്തി വരികയാണെന്ന് മന്ത്രാലയത്തിലെ മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സെൻ്റർ വിഭാഗം ആക്ടിംഗ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി, എഞ്ചിനീയർ ഫാത്തിമ ഹയാത്ത് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ഫെഡറേഷൻ ഓഫ് നാഷണൽ ഇൻഡസ്ട്രീസുമായി ഏകോപനം നടത്തി വരികയാണെന്നും അവർ അറിയിച്ചു..ഫാക്ടറികളുടെ പ്രവൃത്തി സമയം മാറ്റാനുള്ള സാധ്യതകൾ സംബന്ധിച്ച് ദേശീയ വ്യവസായ ഫെഡറേഷനിൽ നിന്ന് മന്ത്രാലയത്തിൽ നിന്ന് നേരത്തെ ആലോചന ലഭിച്ചിരുന്നു.
വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം യുക്തിസഹമാക്കുന്നതിന് തിരക്കേറിയ സമയങ്ങളിൽ ഫാക്ടറികളുടെ പ്രവർത്തനം നിർത്തി വെക്കുവാനുള്ള ആലോചന ചർച്ച ചെയ്യാൻ ഫെഡറേഷനുമായി യോഗം ചേരുമെന്നും അവർ പറഞ്ഞു.
2023 മെയ് മാസത്തിൽ വൈദ്യുതി, ജല ഉപഭോഗം യുക്തിസഹമാക്കുന്നതിന് മന്ത്രാലയം ദേശീയ കാമ്പെയ്ൻ,ആരംഭിച്ചിരുന്നു. ഇത് മികച്ച നല്ല ഫലം കൈവരിച്ചിരുന്നു.ജല വൈദ്യുതി വിതരണത്തിലെ കാര്യക്ഷമത ഉയർത്താൻ ലക്ഷ്യമിടുന്ന എല്ലാ സംരംഭങ്ങളെയും ശ്രമങ്ങളെയും മന്ത്രാലയം പിന്തുണയ്ക്കുന്നതായും അവർ കൂട്ടിചേർത്തു.
Comments (0)