
Kuwait emergency department;കുവൈറ്റിൽ ഡിറ്റർജന്റ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രവാസി;ഒടുവിൽ…
Kuwait emergency department;കുവൈറ്റ് സിറ്റി : അബ്ദലിയിലെ ഒരു ഫാമിൽ ക്ലീനിംഗ് ഡിറ്റർജന്റ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ പ്രവാസിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു.

സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ക്ലീനിംഗ് ഡിറ്റർജന്റ് ബോട്ടിലിനരുകിൽ അബോധാവസ്ഥയിൽ കിടക്കുന്ന വ്യക്തിയുടെ സുഹൃത്തിൽ നിന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിചതിനെത്തുടർന്ന് എമർജൻസി ഡിപ്പാർട്മെന്റ് ഉടൻതന്നെ സംഭവസ്ഥലത്തെത്തി. പ്രവാസിയുടെ നില ഗുരുതരമായതിനാൽ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ കേസ് ഫയൽ ചെയ്തു. ആരോഗ്യം മെച്ചപ്പെട്ടതിനുശേഷം വ്യക്തിയെ ചോദ്യം ചെയ്ത് തുടർ നടപടികൾ സ്വീകരിക്കും.

Comments (0)