kuwait biometric:കുവൈത്തിൽ ബയോ മെട്രിക് പരിശോധന കേന്ദ്രങ്ങളിലെ സായാഹ്ന ഷിഫ്റ്റ് ഈ ദിവസം വരെ മാത്രം
Kuwait biometric;കുവൈത്ത് സിറ്റി : കുവൈത്തിൽ ബയോ മെട്രിക് പരിശോധന കേന്ദ്രങ്ങളിലെ സായാഹ്ന ഷിഫ്റ്റ് ഈ മാസം 31 ന് ശേഷം ഉണ്ടായിരിക്കില്ലെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസ് വിഭാഗം അറിയിച്ചു.
രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലെയും വിരലടയാള പരിശോധന കേന്ദ്രങ്ങളിൽ ഈ മാസം അവസാനം വരെ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ഫെബ്രുവരി 1 മുതൽ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമായിരിക്കും പ്രവർത്തനം ഉണ്ടായിരിക്കുക എന്നും അധികൃതർ അറിയിച്ചു.നിലവിൽ ഒന്നര ലക്ഷത്തോളം പ്രവാസികളാണ് ബയോ മെട്രിക് നടപടി പൂർത്തിയാക്കുവാൻ ബാക്കിയുള്ളത്.
Comments (0)