Posted By Ansa Staff Editor Posted On

Kuwait arrest; കുവൈത്തിൽ ലഹരി വസ്തുക്കളുമായി 114 പേര്‍ അറസ്റ്റിൽ

സാദ് അല്‍ അബ്‍ദുള്ള പ്രദേശത്ത് വിപുലമായ സുരക്ഷാ ക്യാമ്പയിനുമായി അധികൃതര്‍. ആഭ്യന്തര മന്ത്രാലയത്തിൻ്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സലേം അൽ നവാഫിൻ്റെ നേരിട്ടുള്ള നിർദ്ദേശങ്ങളോടെയും ട്രാഫിക് ആൻ്റ് ഓപ്പറേഷൻസ് അഫയേഴ്‌സിനായുള്ള ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറിയുടെ ഫീൽഡ് മേൽനോട്ടത്തിലുമാണ് പരിശോധന നടന്നത്. 1114 ട്രാഫിക്ക് നിയമലംഘനങ്ങൾ പരിശോധനയില്‍ കണ്ടെത്തി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

വാണ്ടഡ് ലിസ്റ്റിലുള്ള 17 വാഹനങ്ങൾ പിടിച്ചെടുക്കാനായി. ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള എട്ട് പേരും അറസ്റ്റിലായിട്ടുണ്ട്. 114 പേരെയാണ് വിവിധ തരം ലഹരി വസ്തുക്കളുമായി പിടിയിലായത്.

പൊതുസുരക്ഷാ വിഭാഗത്തിൻ്റെ തുടർച്ചയായ പരിശോധനകളില്‍ നിരവധി നിയമലംഘകരെ അറസ്റ്റുചെയ്യുന്നതിനും 2,771 പേര്‍ക്കെതിരെ റിപ്പോര്‍ട്ടകൾ ഇഷ്യു ചെയ്തിട്ടുമുണ്ട്. പൊതു സുരക്ഷാ ഉദ്യോഗസ്ഥർക്ക് 404 പേരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. അവരിൽ 192 പേർ റെസിഡൻസി നിയമം ലംഘിച്ചവരാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version