Posted By Ansa Staff Editor Posted On

ചെ​റി​യ പെ​രു​ന്നാ​ൾ ന​മ​സ്‌​കാ​ര സമയം അറിയിച്ച് കുവൈത്ത്

രാ​ജ്യ​ത്ത് ചെ​റി​യ പെ​രു​ന്നാ​ൾ ന​മ​സ്‌​കാ​രം രാ​വി​ലെ 5.56ന് ​ന​ട​ക്കു​മെ​ന്ന് ഇ​സ്‌​ലാ​മി​ക കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന ന​ട​ക്കു​ന്ന പ​ള്ളി​ക​ൾ​ക്ക് പു​റ​മേ, 57 ഈ​ദ്ഗാ​ഹു​ക​ളി​ലും ന​മ​സ്‌​കാ​രം ന​ട​ക്കും. ഈ​ദ് പ്രാ​ർ​ഥ​ന ന​ട​ക്കു​ന്ന പൊ​തു സ്ക്വ​യ​റു​ക​ൾ, യു​വ​ജ​ന കേ​ന്ദ്ര​ങ്ങ​ൾ, സ്പോ​ർ​ട്സ് മൈ​താ​ന​ങ്ങ​ൾ എ​ന്നി​വ വ്യ​ക്ത​മാ​ക്കു​ന്ന സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി.

അ​തേ​സ​മ​യം, പെ​രു​ന്നാ​ൾ ദി​വ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ശ​രീ​അ ചാ​ന്ദ്ര​ദ​ർ​ശ​ന ക​മ്മി​റ്റി ശ​നി​യാ​ഴ്ച യോ​ഗം ചേ​രും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മുതൽ ചാന്ദ്രദർശന കമ്മിറ്റി ചന്ദ്രക്കല നിരീക്ഷിക്കും. ചന്ദ്രക്കല കാണുന്നവർ 25376934 എന്ന നമ്പറിൽ അറിയിക്കണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version