Indian prime minister; ഈ വരവ് 43 വർഷങ്ങൾക്ക് ശേഷം!! ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈറ്റ് സന്ദർശിക്കും

Indian prime minister;കുവൈത്ത് സിറ്റി : ഡിസംബർ 17,കുവൈത്തിൽ നടക്കുന്ന ഗൾഫ് കപ്പ്‌ മത്സരങ്ങളിൽ മുഖ്യാതിഥിയായി പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഡിസംബർ 21 നു കുവൈത്തിൽ എത്തുന്ന അദ്ദേഹം ജാബർ സ്റ്റേഡിയത്തിൽ നടക്കുന്ന ഗൾഫ് അറേബ്യൻ ചാമ്പ്യൻ ഷിപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

. കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ഉൾപ്പെടേ കുവൈത്ത് ഭരണ നേതൃത്വവുമായി ചർച്ച നടത്തുന്ന അദ്ദേഹം അന്ന് വൈകീട്ട് സബാഹ് സാലിമിലെ ഷെയ്ഖ് സഅദ് സ്പോർട്സ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.ഇന്ത്യൻ തൊഴിലാളി ക്യാമ്പുകളും പ്രധാന മന്ത്രി സന്ദർശിക്കും.43 വർഷത്തിന് ശേഷം 43 വർഷത്തിന് ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാന മന്ത്രിയുടെ കുവൈത്ത് സന്ദർശനം.1981 ലാണ് ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി കുവൈത്ത് സന്ദർശിച്ചത്..ജി. സി. സി. രാജ്യങ്ങളുടെ സെക്രട്ടറി ജനറൽ പദവി വഹിക്കുന്നത് കുവൈത്ത് ആണ്.ഇത് കൊണ്ട് തന്നെ മോദിയുടെ കുവൈത്ത് സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് കല്പ്പിക്കപ്പെടുന്നത്.കഴിഞ്ഞ ആഴ്ച ഇന്ത്യ സന്ദർശിച്ച കുവൈത്ത് വിദേശ കാര്യ മന്ത്രി അബ്ദുള്ള യഹിയ കുവൈത്ത് സന്ദർശിക്കുന്നതിനുള്ള ക്ഷണക്കത്ത് നരേന്ദ്ര മോദിക്ക് കൈമാറിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version