Kuwait police;കുവൈറ്റിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തി സ്പോൺസർ മരുഭൂമിയിൽ ഉപേക്ഷിച്ചു; ഒടുവിൽ സംഭവിച്ചത്

Kuwait police; കഴിഞ്ഞ ഒക്‌ടോബറിൽ ഇന്ത്യക്കാരനെ സ്വദേശി സ്‌പോൺസർ കൊലപ്പെടുത്തിയ ശേഷം മരുഭൂമിൽ ഉപേക്ഷിച്ച കേസ് ക്രമിനൽ കോടതി 29-ന് പരിഗണിക്കും. ജഹ്റ മരുഭൂമിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് ആന്ധ്രപ്രദേശ് വൈഎസ്ആർ ജില്ല സൊന്തംവരിപള്ളി ഗദ്ദമീഡപള്ളി വീട്ടിൽ വീരാൻജുലു(38)ആയിരുന്നു. സ്വദേശിയുടെ വീട്ടിലെ ഡ്രൈവറായിരുന്നു വീരാൻജുലു.

തെളിവുകളുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസം തന്നെ പ്രതിയായ സ്‌പോൺസറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം ആസൂത്രിതമായ കൊലപാതകമാണന്ന് പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. സാദ് അൽ അബ്ദുല്ല ഇൻവെസ്റ്റിഗേഷൻ ഓഫിസാണ് അന്വേഷണം നടത്തിയത്. കൊല്ലപ്പെട്ട വീരാൻജുലുവിന്റെ ഭാര്യയും അതേ വീട്ടിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്. ഇന്ത്യയിലെ ലക്‌സ് ലൂയിസ് അഭിഭാഷക ഓഫിസ് മുഖേന കുവൈത്തിലെ അൽ ദോസ്തൂർ ലേ ഫേമിലെ അഡ്വ. തലാൽ തഖിയാണ് കേസ് കൈകാര്യം ചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version