indian embassy in kuwait;ഇന്ത്യൻ എംബസി ഓപൺ ഹൗസ് ബുധനാഴ്ച; രജിസ്ട്രേഷൻ പ്രക്രിയ ഇപ്രകാരം
indian embassy in kuwait;കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് ബുധനാഴ്ച. രാവിലെ 11 മുതൽ അബ്ബാസിയയിലെ ബി.എല്‍.എസ് ഔട്ട് സൗര്സ് കേന്ദ്രത്തിലാണ് ഓപൺ ഹൗസ്. 10 മണി മുതല്‍ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.
അംബാസഡർ ഡോ.ആദർശ് സ്വൈക, കോൺസുലാർ ഓഫിസർമാർ എന്നിവർ പങ്കെടുക്കും. പ്രവാസികൾക്ക് ഓപൺ ഹൗസിൽ വിവിധ വിഷയങ്ങൾ ഇവരുടെ ശ്രദ്ധയിൽപ്പെടുത്താം.
Comments (0)