കുവൈത്തിൽ ബിൽ അടക്കാത്തവരുടെ ഫോൺ വിച്ഛേദിക്കും
വാർഷിക ബിൽ അടച്ചു തീർക്കാത്ത വരിക്കാരുടെ ഫോൺ ലൈനുകൾ വിച്ഛേദിക്കാന്‍ ഒരുങ്ങി കുവൈത്ത് കമ്യൂണിക്കേഷൻ മന്ത്രാലയം. കുടിശ്ശിക ബാക്കിയുള്ളവര്‍ക്ക് സര്‍ക്കാര്‍ ഏകജാലക സംവിധാനമായ സഹ്ല് ആപ്പ് വഴി നോട്ടിഫിക്കേഷന്‍ അയക്കും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
തുടര്‍ന്നും വരിസംഖ്യ അടക്കാത്ത വാണിജ്യ, റസിഡൻഷ്യൽ ഉപഭോക്താക്കളുടെ ലാൻഡ് ഫോണ്‍ സേവനമാണ് നവംബർ ഒന്ന് മുതല്‍ വിച്ഛേദിക്കുക. ടെലികമ്യൂണിക്കേഷൻ മന്ത്രാലയം വെബ്സൈറ്റ് വഴിയോ സഹ്ല് ആപ്പ് വഴിയോ കുടിശ്ശിക അടയ്ക്കുന്നതിനുള്ള സൗകര്യം ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.
Comments (0)